പിവി സിന്ധു കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ചൈനയുടെ ഹി ബിങ്ജിയോയാണ് സിന്ധു കീഴടക്കിയത്.
66 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ 21-10,17-21,21-16. ഫൈനലിൽ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.
കഴിഞ്ഞ മാസം നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിന്ധുവിനെ തോൽപ്പിച്ചാണ് ഒകുഹാര കിരീടം ചൂടിയത്.