തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. സഞ്ജു വി സാംസൺ, രോഹൻ പ്രേം, ബേസിൽ തമ്പി, സന്ദീപ് വാര്യർ, വിഷ്ണു വിനോദ് എന്നിവരടങ്ങുന്നതാണ് ടീം.
ജലജ് സക്സേന,അരുൺ കാർത്തിക് എന്നിവരാണ് കേരളത്തിന് പുറത്ത് നിന്നുള്ള താരങ്ങൾ.
വിലക്ക് നീക്കാത്തതിനാൽ ശ്രീശാന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ഡേവ് വാട്മോർ മെന്റർ കോച്ചായും ഹെഡ് കോച്ചായി ടിനു യോഹന്നാനും ടീമിനൊപ്പമുണ്ടാകും.