ഏഷ്യൻ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പിയു ചിത്രയ്ക്ക് സ്വർണം. 1500 മീറ്ററിൽ നാല് മിനിട്ട് 27 സെക്കന്റ് സമയത്തിലാണ് ചിത്ര ഫിനിഷ് ചെയ്തത്.
ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ചിത്ര. നേരത്തെ, ഒ.പി ജെയ്ഷ, സിനിമോൾ പൗലോസ് എന്നിവരാണ് ചിത്രയ്ക്ക് മുൻപ് ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്.