NewsSports

സ്‍പാനീഷ് ലീഗിൽ ബാഴ്‍സയ്‍ക്കും റയലിനും ജയം

സ്‍പാനീഷ് ലീഗിൽ ബാഴ്‍സലോണയ്‍ക്കും റയൽമഡ്രിഡിനും ജയം. ഗിറോണയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകർത്ത ബാഴ്സ തുടർച്ചയായ ആറാം ജയമാണ് ലീഗിൽ സ്വന്തമാക്കിയത്. രണ്ട് സെൽഫ് ഗോളുകളാണ് ഗിറോണ വഴങ്ങിയത്.

ലീഗിൽ നൂറാം ഗോൾ നേടിയ ലൂയി സുവാരസ് ബാഴ്‍സയുടെ ജയം ഉറപ്പിച്ചത്.

അതേസമയം അലാവസിനെ കീഴടക്കിയ റയൽ മഡ്രിഡും വിജയവഴിയിൽ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മഡ്രിഡിന്‍റെ ജയം. ഡാനി സെബല്ലോയുടെ ഇരട്ടഗോളാണ് ചാംപ്യന്മാർക്ക് ജയം സമ്മാനിച്ചത്.

71 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close