വാഷിംഗ്ടൺ: ഇന്ത്യൻ ബാറ്റ്സ്മാൻ സുനിൽ ഗവാസ്ക്കറിന്റെ പേരിൽ അമേരിക്കയിൽ ക്രിക്കറ്റ് സ്റ്റേഡിയം. ഗവാസ്ക്കറിനോടുള്ള ആദരസൂചകമായി അമേരിക്കയിലെ കെന്റക്കിയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിനാണ് അദ്ദേഹത്തിന്റെ പേര് നൽകിയത്.
അമേരിക്കയിലെ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയാണ് ഈ തീരുമാനത്തിനു പിന്നിൽ. ആദ്യമായാണ് ഒരു ഇന്ത്യൻ ക്രിക്കറ്ററിന്റെ പേര് വിദേശത്തെ സ്റ്റേഡിയത്തിന് നൽകുന്നത്.
ക്രിക്കറ്റിനെ ഒരു പ്രധാന കായികരംഗമായി കാണാത്ത രാജ്യത്തിൽ നിന്നും ഇത്ത്രത്തിൽ ഒരു അംഗീകാരം ലഭിക്കുന്നത് വളരെ സന്തോഷകരമാണെന്ന് സുനിൽ ഗവാസ്ക്കർ പ്രതികരിച്ചു.