ബംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ ബെംഗളൂരു ഏകദിനത്തിൽ ഇന്ത്യയ്ക്ക് 335 റൺസ് വിജയലക്ഷ്യം. ഡേവിഡ് വാർണറിന്റെ സെഞ്ച്വറി പ്രകടനമാണ് ഓസിസിനെ മികച്ച സ്കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 334 റൺസ് പടുത്തുയർത്തിയത്.
കരിയറിലെ പതിനാലാം സെഞ്ച്വറിയാണ് വാർണർ സ്വന്തമാക്കിയത്. ആരോൺ ഫിഞ്ച് 94 റൺസെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് നാലുവിക്കറ്റും കേദാർ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 5 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3-0 ന് മുന്നിലാണ്. തുടർച്ചയായ പത്താം ഏകദിന വിജയമെന്ന റെക്കോർഡ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.