മാഞ്ചെസ്റ്റർ സിറ്റിയുടെ അർജന്റൈൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയ്ക്ക് കാർ അപകടത്തിൽ പരുക്ക്. നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം മടങ്ങവേയാണ് അഗ്യുറോ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
അഗ്യൂറോയുടെ വാരിയെല്ലിന് ക്ഷതമേറ്റെന്നാണ് റിപ്പോർട്ട്. താരത്തിന് ഒരുമാസത്തിലേറെ കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും.