നാഗ്പൂർ: നാഗ്പൂർ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യമായ 242 റൺസ് ഇന്ത്യ മറികടന്നത്. സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ പ്രകടനമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
അജിങ്ക്യാ രഹാനെ 61ഉം നായകൻ വിരാട് കോഹ് ലി 39 റൺസും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് ഓപ്പണർമാരായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും അത് മുതലാക്കാനായില്ല. 53 റൺസെടുത്ത വാർണറാണ് ഓസിസ് നിരയിലെ ടോപ് സ്കോറർ.
അക്ഷർ പട്ടേൽ മൂന്നും ജസ്പ്രീത് ബൂംറ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. ജയത്തോടെ ഏകദിനത്തലെ ഒന്നാം റാങ്ക് ഇന്ത്യ തിരിച്ച് പിടിച്ചു.