സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയും റയൽ മാഡ്രിഡും വിജയക്കുതിപ്പ് തുടരുന്നു. കറ്റലോണിയൻ ഹിതപരിശോധനയ്ക്കിടെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ബാഴ്സലോണ ലാസ് പൽമാസിനെ തകർത്തത്.
ക്യാമ്പ് നൗവിലെ ആളൊഴിഞ്ഞ മൈതാനത്തായിരുന്നു മത്സരം. കറ്റാലന്മാർക്കായി മെസി ഇരട്ട ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ട് ഗോളിന് എസ്പാന്യോളിനെ തോൽപ്പിച്ചു. റയലിനായി ഇസ്കോ രണ്ട് ഗോൾ നേടി. 30,71 മിനിട്ടുകളിലാണ് ഇസ്കോ ഗോൾ വല ചലിപ്പിച്ചത്.