യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ബാഴ്സലോണ വിജയക്കുതിപ്പ് തുടരുന്നു. ഗ്രീക്ക് ക്ലബ് ഒളിംപ്യാക്കോസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ തകർത്തത്.
18-ാം മിനിട്ടിൽ ദിമിത്രസ് നിക്കോളസിന്റെ സെൽഫ് ഗോൾ കറ്റാലന്മാർക്ക് ലീഡ് സമ്മാനിച്ചു. സൂപ്പർ താരം ലയണൽ മെസി, ദിജൈന് എന്നിവരാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്.
മറ്റ് മത്സരങ്ങളിൽ ബയേൺ മ്യൂണിക്ക് സെൽറ്റിക്കിനേയും പിഎസ്ജി ആൻഡർ ലെറ്റിനേയും തോൽപ്പിച്ചു. ഇംഗ്ലീഷ് ക്ലബ് ചെൽസിയെ കരുത്തരായ റോമ സമനിലയിൽ തളച്ചു.