ന്യൂഡല്‍ഹി:ഏത് ആക്രമണവും നേരിടാന്‍ സജ്ജരായിരിക്കാന്‍ ഇന്ത്യന്‍ നാവിക സേനയോട് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്.സമുദ്ര തീരത്തോട് ചേര്‍ന്ന് ചൈനീസ് സേനയുടെ സാന്നിധ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ നാവിക സേനയ്ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം.നാവിക സേന കാമാന്ഡേഴ്സിനുളള കോണ്ഫെറന്സില് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്.
ഇന്ത്യന്‍ നാവിക സേനയ്ക്ക് അത്യാധുനിക യുദ്ധ സാമഗ്രികളുടെ ആവശ്യമുണ്ടെന്നും അത് എത്രയും വേഗം ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി നാവിക സേന വക്താവ് ക്യാപ്റ്റന്‍ ഡി കെ ശര്‍മ്മ പറഞ്ഞു.ഇന്ത്യന്‍ സമുദ്ര അതിര്‍ത്തി സംരക്ഷിക്കുന്നതിനായി സേന ഏതു സമയവും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേന കൂടുതല്‍ യുദ്ധ കപ്പലുകളും അന്തര്‍വാഹിനികളും എയര്‍ക്രാഫ്റ്റുകളും അണിനിരത്താന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാവിക സേന കാഴ്ച്ചവെച്ച മികച്ച പ്രകടനത്തെ നിര്‍മല സീതാരാമന് പ്രശംസിച്ചു.