ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യ സൈനിക സാന്നിദ്ധ്യം ശക്തമാക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2017, 09:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രം ഇനി ഇന്ത്യൻ നാവിക പോരാളികളുടെ കയ്യിൽ ഭദ്രം. ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചു. തന്ത്രപ്രധാന ഭാഗങ്ങളിൽ ഇനി ഇന്ത്യൻ നേവിയുടെ ഒരു ഡസനില്‍ കുറയാത്ത കപ്പലുകള്‍ സ്ഥിരമായി നിലയുറപ്പിക്കും.

ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളിൽ ചൈനയുടെ സാന്നിദ്ധ്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതോടെയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്. പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഒരുക്കിയത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

2014 ൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് രണ്ട് ചൈനീസ് കപ്പലുകള്‍ സ്ഥിര സാന്നിധ്യമായതിനെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു.ശ്രീലങ്കയിലെ ഹംബടോട തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖവും നിര്‍മിക്കുന്നതിലും ചൈന സഹായിച്ചിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഭാഗങ്ങളിലും മൗറീഷ്യസ്, സീഷെല്‍സ്, മഡഗാസ്‌കര്‍ തുടങ്ങിയ ദ്വീപ് രാഷ്‌ട്രങ്ങളോടടുത്തുള്ള ഭാഗങ്ങളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ സ്ഥിരമായി നിലയുറപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

മറ്റ് ലോകരാജ്യങ്ങളും ഇന്ത്യയുമായി ഇക്കാര്യത്തിൽ സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയും,അമേരിക്കയും ,ജപ്പാനും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.

മാത്രമല്ല കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നതായും ഫ്രഞ്ച് നയതന്ത്രപ്രതിനിധികൾ പറഞ്ഞു.

അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുന്ന പ്രസിഡന്റ് ഇമ്മാനുവൽ മക്റോൺ വിദേശകാര്യമന്ത്രി ജീൻ-യെവ്സ് ലെ ഡ്രയനർ തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തും.

 

 

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies