ഇന്ത്യൻ മിസൈലുകൾ : പൃത്ഥ്വി മുതൽ ബ്രഹ്മോസ് വരെ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യൻ മിസൈലുകൾ : പൃത്ഥ്വി മുതൽ ബ്രഹ്മോസ് വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2018, 06:18 pm IST
FacebookTwitterWhatsAppTelegram

മിസൈൽ ശക്തിയിൽ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിൽ നമ്മുടെ ഭാരതം വളർന്നു കഴിഞ്ഞു . 1983 ൽ ആരംഭിച്ച മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാം പൃത്ഥ്വിയിൽ തുടങ്ങി സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസിൽ എത്തി നിൽക്കുന്നു . തീർന്നിട്ടില്ല അണിയറയിൽ ലോകത്തെ തന്നെ ഞെട്ടിക്കുന്ന ബ്രഹ്മാസ്ത്രങ്ങൾ വേറെയും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

ഇന്ത്യയുടെ മിസൈലുകൾ ..

പൃത്ഥ്വി 1 : ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ മിസൈൽ . ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാമിലൂടെ ആദ്യമായി പുറത്തുവന്ന മിസൈലായിരുന്നു പൃത്ഥ്വി -1. 8.56 മീറ്റർ നീളവും 4000 കിലോഗ്രാം ഭാരവുമുള്ള മിസൈലിന്റെ വാഹകശേഷി 1000 കിലോയാണ് . 40 മുതൽ 150 കിലോമീറ്റർ വരെയാണ് ദൂരപരിധി.

പൃത്ഥ്വി -II : ദൂരപരിധിയിലാണ് പ്രധാന വ്യത്യാസം . 250 മുതൽ 350 കിലോമീറ്റർ ദൂരത്തിൽ പൃത്ഥ്വി -2 സഞ്ചരിക്കും . എന്നാൽ 500 കിലോയോളം വാഹകശേഷിയേ ഈ മിസൈലിനുള്ളൂ. . നീളം ഒൻപത് മീറ്റർ . 4000 മുതൽ 4600 കിലോവരെ ഭാരമുണ്ട് .

പൃത്ഥ്വി -III : മുൻഗാമികളേക്കാൾ കൃത്യതയുള്ളത് . 300- 350 കിലോമീറ്ററാണ് ദൂരപരിധി. 500 മുതൽ 1000 കിലോ വരെയാണ് വാഹകശേഷി.ആണവായുധങ്ങൾ വഹിക്കാനും ശേഷിയുണ്ട് .
ധനുഷ് : പൃത്ഥ്വി 1 ന്റെ നാവിക പതിപ്പാണ് ധനുഷ്. പടക്കപ്പലിൽ നിന്ന് തൊടുക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലിന്റെ നീളം 8.53 മീറ്ററാണ് . ഭാരം 5600 കിലോഗ്രാം. 250 മുതൽ 400 കിലോമീറ്റർ വരെയാണ് ദൂരപരിധി.

അഗ്നി -1 : പാകിസ്ഥാനെ ഉദ്ദേശം വച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈൽ . 700 കിലോമീറ്റർ ദൂരപരിധി. 14.8 മീറ്റർ നീളവും 1.3 മീറ്റർ വീതിയും. 2000 കിലോ വാഹകശേഷി.. 12,000 കിലോഗ്രാം ഭാരം. ആയുധം ആയിരം കിലോ ആക്കി മാറ്റിയാൽ 1200 കിലോമീറ്റർ ദൂരം മിസൈലിന് സഞ്ചരിക്കാൻ കഴിയും.

അഗ്നി II : 2004 മുതൽ സൈന്യത്തോടൊപ്പം. 20 മീറ്റർ നീളം . പതിനാറായിരം കിലോ ഭാരമുള്ള മിസൈലിന് 1000 കിലോയാണ് വാഹകശേഷി. ആണവായുധം വഹിക്കാൻ ശേഷിയുള്ള മദ്ധ്യദൂര മിസൈലാണിത്.

അഗ്നി III : ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ രണ്ട് ഘട്ടത്തിൽ പ്രവർത്തിക്കുന്ന സോളിഡ് പ്രൊപ്പലന്റ് എഞ്ചിനാണ് അഗ്നിയുടെ മൂന്നാം പതിപ്പിന് .3000-5000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ചൈനീസ് തലസ്ഥാനമായ ബീജിംഗിനെയും ഷാങ്ഹായിയേയും ലക്ഷ്യമാക്കാൻ കഴിയും. 48,000 കിലോ ഭാരമുള്ള മിസൈലിന്റെ ചില പതിപ്പുകൾക്ക് ഒന്നിൽകൂടുതൽ ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള കഴിവുണ്ട്.

അഗ്നി IV : 3500 – 4000 കിലോമീറ്റർ ദൂരപരിധി. 20 മീറ്റർ നീളമുള്ള മിസൈലിന്റെ ഭാരം 17,000 കിലോഗ്രാമാണ് . 800 കിലോഗ്രാമാണ് വാഹകശേഷി . ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന മിസൈൽ 2013 മുതൽ സൈന്യത്തിന്റെ ഭാഗമാണ് .

അഗ്നി V : ഭാരതത്തിന്റെ ഒരേയൊരു ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി V . സമാധാനത്തിന്റെ ആയുധം എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിക്കുന്നത്. അഗ്നി 5 ന്റെ ആറാമത് പരീക്ഷണം ജൂൺ 3  നാണ് വിജയകരമായി നടന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ച ദൂരപരിധി 5800 കിലോമീറ്ററാണെങ്കിലും 8000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ലക്ഷ്യം തകർക്കാൻ കഴിവുണ്ടെന്നാണ് കരുതപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളുള്ള മിസൈലിന് 20 മീറ്റർ വരെ നീളവും 2.2 മീറ്റർ വീതിയുമുണ്ട് . 55,000 കിലോഗ്രാമാണ് ഭാരം. ഏഴ്യമുഴുവൻ ഈ മിസൈലിന്റെ പരിധിയിൽ വരും.

സാഗരിക : അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലാണ് സാഗരിക. 700 മുതൽ 750 കിലോമീറ്റർ വരെയാണ് ദൂരപരിധി. ആണവായുധ വാഹകശേഷിയുള്ള മിസൈലിന്റെ ഭാരം 6300 കിലോഗ്രാം വരെയാണ് .

ശൗര്യ : സാഗരികയുടെ ആധുനികീകരിച്ച പതിപ്പ്. മദ്ധ്യദൂര ബാലിസ്റ്റിക് മിസൈൽ .3000 മുതൽ 3500 കിലോമീറ്റർ വരെ ദൂരപരിധി. 2000 കിലോഗ്രാം പോർമുന. ആണവായുധ വാഹകശേഷി.

പ്രഹാർ : 7.3 മീറ്റർ നീളമുള്ള ഭൂതല ഭൂതല മിസൈൽ . ശത്രുവിന്റെ ബങ്കറുകളും കൺട്രോൾ സെന്ററുകളും തകർക്കാൻ വേണ്ടി തയ്യാറാക്കിയത്.1280 കിലോഗ്രാം ഭാരം . ദൂരപരിധി 150 കിലോമീറ്റർ. 200 കിലോഗ്രാം വരെയുള്ള ആണവായുധം ഉൾപ്പെടെ വഹിക്കാൻ ശേഷിയുണ്ട്.

നിർഭയ് : ഭാരതത്തിന്റെ തദ്ദേശീയമായി നിർമ്മിച്ചെടുത്ത ആദ്യ ക്രൂയിസ് മിസൈൽ .കരയിൽ നിന്നും അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കാം.6 മീറ്റർ ആണ് നീളം.1500 മുതൽ 1600 കിലോ വരെ ഭാരമുള്ള മിസൈലിന് 800 മുതൽ 1000 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് .

ബ്രഹ്മോസ് : ഇന്ത്യയുടെ അഭിമാനമായ ശബ്ദാതിവേഗ മിസൈൽ. ഈയിടെ സുഖോയ് പോർവിമാനത്തിൽ നിന്ന് വിജയകരമായി പരീക്ഷിച്ചു . ലോകത്തിൽ തന്നെ ആദ്യമായാണ് പോർവിമാനത്തിൽ നിന്ന് സൂപ്പർ സോണിക് മിസൈൽ പരീക്ഷിക്കുന്നത്.ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം.
3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.

ഇന്തോ -റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി . ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈൽ പതിപ്പും ബ്രഹ്മോസ് തന്നെയാണ് . ഇന്ത്യൻ നദിയായ ബ്രഹ്മപുത്രയുടെയും റഷ്യൻ നദിയായ മോസ്കോവയുടേയും പേരുകളിൽ നിന്നാണ് ബ്രഹ്മോസ് എന്ന പേര് ഉണ്ടായത്.

അഗ്നിയുടെ ആറാം പതിപ്പ് സൂര്യയും ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട് . 16,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ഇന്ത്യയുടെ മിസൈൽ ആവനാഴിയിലെ ഏറ്റവും പ്രഹരശേഷിയുള്ള മിസൈലായി മാറുമെന്നാണ് വിലയിരുത്തൽ.

Share2833TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies