തൃശൂര്‍:അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി.ഇന്ന് രാവിലെ 9:30 ന് വിദ്യാഭ്യാസ ഡയറക്ടര്‍ കൊടിയുയര്‍ത്തിയതോടെയാണ് കലയുടെ മാമാങ്കത്തിന് കേളിക്കെട്ടുയര്‍ന്നത്.
രാവിലെ തന്നെ ഒരോ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ കലോത്സവ നഗരിയിലേക്ക് എത്തും.കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക.
തുടര്‍ന്ന് പാചകപ്പുരയില്‍ പാലുകാച്ചലും കലവറ നിറയ്ക്കലും നടക്കും.തൃശൂരിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുമാണ് കലോത്സവത്തിന് ഉപയോഗിക്കുന്നത്.
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കാളവണ്ടിയില്‍ പെരുമ്പറകൊട്ടി വിളംബരഘോഷയാത്ര നടക്കും.നാളെ രാവിലെ മുഖ്യമന്ത്രി കലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ അഞ്ച് ദിന രാത്രങ്ങള്‍ നീളുന്ന കലയുടെ പൂരത്തിന് തുടക്കമാകും.