തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാവില്ലെന്ന് പിണറായി വിജയൻ അറിയിക്കുകയായിരുന്നു.
കലോത്സവത്തിൽ മുഖ്യമന്ത്രി എത്താത്ത നടപടിയിൽ ജനപ്രതിനിധികൾ അടക്കമുള്ളവർ വ്യാപക അമർഷത്തിലാണ്.
എല്ലാ വർഷവും മുഖ്യമന്ത്രിയാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. ഈ കീഴ് വഴക്കമാണ് പിണറായി തെറ്റിക്കുന്നത്.