മാനുവല്‍ ഗിയറോടു കൂടിയ ഇന്ത്യയിലെ ആദ്യ പ്യൂഷെ 911 GT3 ബംഗലുരുവില്‍ എത്തി. മംഗലുരു സ്വദേശിയായ വ്യക്തിയാണ് ഇത് സ്വന്തമാക്കിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് പ്യൂഷെ കാറുകള്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചത്. 3.4 സെക്കന്‍ഡ് കൊണ്ടു തന്നെ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ പ്യൂഷെക്ക് കഴിയും. മണിക്കൂറില്‍ 320 കിലോമീറ്ററാണ് പ്യൂഷെ 911 GT3യുടെ പരമാവധി വേഗത.
4562mm നീളവും, 1852mm വീതിയും, 1271mm ഉയരവുമാണ് പ്യൂഷെ 911 GT3യ്ക്ക് ഉള്ളത്. വീല്‍ബേസിന് 2457mm നീളമുണ്ട്. വലിയ കാര്‍ബണ്‍ ഫൈബര്‍ റിയര്‍ വിംഗ്, സെന്റര്‍ ലോക്കിംഗ് വീലുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 1415 കിലോയാണ് മാനുവല്‍ ഗിയര്‍ ബോക്സ് പതിപ്പിന്റെ ഭാരം.
സില്‍വര്‍ കളറിലുള്ള പ്യൂഷെയാണ് ഇപ്പോള്‍ ബംഗലുരുവില്‍ എത്തിയിരിക്കുന്നത്.