Vehicle

ക്വിഡ് തിരിച്ചു വിളിക്കുന്നു

സ്റ്റിയറിംഗ് സിസ്റ്റത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് റെനോ ക്വിഡ് തിരിച്ചു വിളിക്കുന്നു. റെനോയ്ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള വാഹനമാണ് ക്വിഡ്. പ്രതിമാസം 30,000ത്തോളം ക്വിഡ് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

എത്ര വാഹനങ്ങള്‍ തിരിച്ചു വിളിക്കും എന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. 0.8 ലിറ്റര്‍ എഞ്ചിന്‍ മോഡലിലാണ് പിഴവു കണ്ടെത്തിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് റെനോ ഇതു സംബന്ധിച്ച് വിവരം നല്‍കിക്കഴിഞ്ഞു. പ്രശ്‌നം കണ്ടെത്തിക്കഴിഞ്ഞാല്‍ തികച്ചും സൗജന്യമായിത്തന്നെ വാഹനം റിപ്പയര്‍ ചെയ്തു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് റെനോ ക്വിഡ് 0.8 ലിറ്റര്‍ മോഡല്‍ വിപണിയിലെത്തുന്നത്.

ഇതാദ്യമായല്ല റെനോ ക്വിഡ് അവരുടെ വാഹനം മടക്കി വിളിക്കുന്നത്. 2016ല്‍ 50000ത്തോളം ക്വിഡ് മടക്കി വിളിച്ചിരുന്നു. ക്വിഡിന്റെ 1.0 ലിറ്റര്‍ മോഡലിന് പ്രശ്‌നങ്ങളില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

556 Shares

Please scroll down for comments

Close
Close