ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ ; എന്തിനെന്ന ചോദ്യവുമായി ചൈന
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ ; എന്തിനെന്ന ചോദ്യവുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2018, 07:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകത്തിലെ ആദ്യത്തെ സൂപ്പർ സോണിക്ക് മിസൈലായ ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ.290 കിലോമീറ്റർ ഉള്ള നിലവിലെ ദൂരപരിധി 800 കിലോമീറ്ററായി വർദ്ധിപ്പിക്കാനാണ് പ്രതിരോധ വകുപ്പിന്റെ തീരുമാനം.

എന്നാൽ ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനയെ മുൻ നിർത്തിയാണെന്നും,ഇന്ത്യ ഈ നീക്കത്തിൽ നിന്നും പിന്മാറണമെന്നുമാണ് ചൈനീസ് സർക്കാരിന്റെ ആവശ്യം.
ഈ ആവശ്യം മുൻ നിർത്തി ചൈനീസ് മാദ്ധ്യമങ്ങൾ ലേഖനങ്ങളും എഴുതുന്നുണ്ട്.അഗ്നി 5 ന്റെ പതിപ്പിനു പുറകേ ബ്രഹ്മോസിന്റെ ദൂരപരിധി കൂടി വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം അതിർത്തിയിൽ സമാധാനം നിലനിർത്തില്ലെന്നാണ് ചൈനയുടെ വാദം.

റഷ്യയുമായി ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.മാത്രമല്ല ബ്രഹ്മോസ് റെജ്മെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതി തുകയായി 4,300 കോടി രൂപയും വകയിരുത്തിയിരുന്നു.

നിലവിൽ 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകളാണ് ഇപ്പോൾ ഇന്ത്യക്ക് സ്വന്തമായുള്ളത്.

ഈ വർഷത്തോടെ ദൂരപരിധി 450 കിലോമീറ്ററായി വർദ്ധിപ്പിക്കാനും അടുത്ത രണ്ടു വർഷത്തിനുള്ളിൽ 800 കിലോമീറ്റർ ദൂരപരിധിയിൽ എത്താൻ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.

ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകൾ ഇന്ത്യക്കുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

ബ്രഹ്മോസ് ക്രൂസ് മിസൈലുകൾക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി കൃത്യമായി തകർക്കാൻ സാധിക്കും. അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്‌ക്കില്ല.

ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു . 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാന്‍ കഴിവുള്ള 100 ബ്രഹ്മോസ് മിസൈലുകൾ കിഴക്കന്‍ മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രം അനുമതി അനുമതി നൽകിയിരുന്നത്.

ഇക്കാര്യം ആരോപിച്ച് ചൈന മുൻപ് ഇന്ത്യയ്‌ക്കെതിര ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ബ്രഹ്മോസിന്റെ ദൂരപരിധി കൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies