ആർമി ഓഫീസറെയും പാകിസ്ഥാൻ ഹണി ട്രാപ്പിൽ കുടുക്കി ?
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആർമി ഓഫീസറെയും പാകിസ്ഥാൻ ഹണി ട്രാപ്പിൽ കുടുക്കി ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2018, 07:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : എയർഫോഴ്സ് ഉദ്യോഗസ്ഥൻ അരുൺ മർവക്ക് പിറകെ ഇന്ത്യൻ ആർമി ഓഫീസറും പാകിസ്ഥാൻ ചാരസംഘടനയുടെ ഹണിട്രാപ്പിൽ കുടുങ്ങിയതായി സൂചന.

ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഹണിട്രാപ്പിൽ കുടുങ്ങിയതായ സംശയത്തെ തുടർന്ന് ആർമിയുടെ ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. വിശദ വിവരങ്ങൾക്കായി ഉദ്യോഗസ്ഥനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

ആർമിയുടെ ജബൽ പൂർ സെന്ററിൽ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ വീടും,ഓഫീസും അന്വേഷണ ഉദ്യോസ്ഥർ പരിശോധിച്ചു.ഇന്റലിജൻസുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ ഇവിടെ നിന്ന് കണ്ടെടുത്തതായാണ് സൂചന.

ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹത്തെ തുടർ അന്വേഷണങ്ങൾക്കായി ലക്നൗവിലേക്ക് കൊണ്ടുപോകും.

ദിവസങ്ങൾക്ക് മുൻപാണ് പാക്കിസ്ഥാനിലെ ചാര ഏജന്‍സിയായ ഐ എസ് ഐക്ക് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ രഹസ്യ രേഖകള്‍ കൈമാറിയ ഉദ്യോഗസ്ഥൻ അരുൺ മർവയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വ ഹണി ട്രാപ്പില്‍ കുടുങ്ങിയാണ് രഹസ്യരേഖകള്‍ ഐ എസ് ഐ ക്ക് കൈമാറിയത്.

ഡിസംബര്‍ പകുതിയോടെയാണ് മോഡലുകള്‍ എന്ന വ്യാജേന രണ്ടു ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ ഐ എസ് ഐ, അരുണ്‍ മര്‍വയുമായി ബന്ധം സ്ഥാപിക്കുന്നത്. കിരണ്‍ രന്ഥ്വ, മഹിമ പട്ടേല്‍ എന്നീ വ്യാജ പേരുകളിലായിരുന്നു അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത്.

വാട്‌സ് ആപ്പ് ആക്ടിവേറ്റ് ചെയ്യാനായി മര്‍വ തന്നെ പെണ്‍സുഹൃത്തിന് സിം കാര്‍ഡും എത്തിച്ചു നല്‍കി. തുടര്‍ന്ന് നിരന്തരമായി നടത്തിയ അശ്ലീല സംഭാഷണത്തിനിടയിലാണ് മര്‍വ എയര്‍ ഫോഴ്‌സിന്റെ സുപ്രധാന രേഖകള്‍ വാട്‌സ് ആപ്പിലൂടെ കൈമാറുന്നത്.

ഐ എ എഫ് ഹെഡ്ക്വാര്‍ട്ടേഷ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യരേഖകളുടെ ചിത്രം സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തിയതിനു ശേഷം വാട്‌സ് ആപ്പിലൂടെ കൈമാറുകയായിരുന്നു. യുദ്ധമുറകളുടെ പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറ്റം ചെയ്തു. ഗഗന്‍ ശക്തി എന്ന അഭ്യാസമുറയും കൈമാറ്റം ചെയ്യപ്പെട്ടവയുടെ കൂടെ ഉള്‍പ്പെട്ടിട്ടുണ്ട്.

സുരക്ഷ കര്‍ശനമായതിനാല്‍ ഐ എ എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സ്മാര്‍ട്ട് ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു വിരുദ്ധമായി ഓഫീസില്‍ ഫോണ്‍ കൊണ്ടു വന്ന മര്‍വയെ ദിവസങ്ങളോളം നിരീക്ഷിച്ചതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies