തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരം മാര്‍ച്ച് 15ന് റിലീസ് ചെയ്യും. ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് തന്നെയാണ് റിലീസിംഗ് തിയതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.
സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2.32 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഏറെ വൈകിയ ചിത്രം നിരവധി തവണ റിലീസ് മാറ്റിവച്ചതിനു ശേഷമാണ് 15ന് പുറത്തിറക്കുന്നത്.
1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന് എബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം. ചിത്രത്തിന്റെ ഇതിനോടകം പുറത്തുവന്ന രണ്ട് ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.