സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 12:36 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുവതലമുറയുടെ പ്രിയതാരങ്ങളായ സംഗീത് പ്രതാപും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രത്തിന് ‘ഹലോ ഡിയർ’ എന്ന് പേരിട്ടു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഡിനോയ് പൗലോസ് ആണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനവും കൗതുകമുണർത്തുന്ന ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

പൂർണമായും റൊമാന്റിക് കോമഡി ജോണറിൽ ഒരുക്കുന്ന ‘ഹലോ ഡിയർ’ ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. യുവതലമുറയുടെ ജീവിതവും അവരുടെ വികാരങ്ങളും പ്രണയവും സൗഹൃദവും തമാശകളും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥാ പുരോഗതിയെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

സംഗീത് പ്രതാപിന്റെയും മമിത ബൈജുവിന്റെയും വ്യത്യസ്തമായ ഗെറ്റപ്പുകളും കഥാപാത്ര സ്വഭാവങ്ങളും വ്യക്തമാക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘ഹലോ ഡിയർ’ ശ്രദ്ധ നേടുന്നുണ്ട്.

വൻ വിജയമായ ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘മെജോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് തന്നെയാണ് ‘ഹലോ ഡിയറി’ന്റെയും രചനയും സംവിധാനവും നിർവഹിക്കുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിൽ മാത്രമല്ല, ഈ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് അഭിനേതാവ് എന്ന നിലയിലും ഡിനോയ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രമാണ് ‘ഹലോ ഡിയർ’. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇനി ഏതാനും ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്. ഓണത്തിന് ശേഷമാകും ശേഷിക്കുന്ന ചിത്രീകരണം പൂർത്തിയാക്കുക.

സംഗീത് പ്രതാപിനും മമിത ബൈജുവിനും പുറമേ സുരേഷ് കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ചമൻ ചാക്കോ. കലാസംവിധാനം നിമിഷ് എം. താനൂർ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർമാർ അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി. സ്റ്റിൽസ് ബിജിത്ത് ധർമ്മടം. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.

ഫിനാൻസ് കൺട്രോളർ ശിവകുമാർ പെരുമുണ്ട. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധർമ്മൻ വള്ളിക്കുന്ന്, കോ-പ്രൊഡ്യൂസർ അരുൺ ഡി. ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീക്കുട്ടൻ.

കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ‘ഹലോ ഡിയർ’ സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കും. വാഴൂർ ജോസ് ആണ് ചിത്രത്തിന്റെ പി.ആർ.ഒ.

അതേസമയം, ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ മറ്റൊരു വമ്പൻ ചിത്രമായ തരുൺ മൂർത്തി–മോഹൻലാൽ ചിത്രം ‘അതിമനോഹരം’ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. ചിത്രം ക്രിസ്മസ് റിലീസായി പ്രേക്ഷകരിലെത്തും.

യുവതലമുറയുടെ പ്രണയവും നഗരജീവിതത്തിന്റെ കൗതുകങ്ങളും ചിരിയും ചേർത്ത് ഒരു ഫ്രഷ് റൊമാന്റിക് കോമഡി അനുഭവമായിരിക്കും ‘ഹലോ ഡിയർ’ എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന.

Tags: First LookSUB
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies