തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടെലിവിഷന്‍ പരിപാടിയുടെ മുന്‍ പ്രൊഡ്യൂസറെ പുറത്താക്കി. സഹപ്രവര്‍ത്തകയുടെ പരാതിയിന്മേല് കണ്ണൂര്‍ സ്വദേശി സപ്നേഷിനെതിരെയാണ് നടപടി എടുത്തത്. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം ധാരാളം ചര്‍ച്ചകള്‍ നടത്തിയ പരിപാടിയാണ് നാം മുന്നോട്ട്. ഇപ്പോള്‍ ഈ പരിപാടിയുടെ ചുമതലക്കാരനെ തന്നെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പുറത്താക്കിയത്.
പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിലെ പരാതി പരിഹാര സെല്‍ അന്വേഷണം നടത്തിയിരുന്നു. പരാതിയില്‍ വാസ്തവമുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് സപ്നേഷിനെ പുറത്താക്കിയത്. സി ഡിറ്റില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. പരാതിക്ക് ശേഷം പെണ്‍കുട്ടിയെ സി-ഡിറ്റില്‍ നിന്നും പി ആര് ഡിയിലേക്കു മാറ്റിയിരുന്നു.