തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ ഇടതുമുന്നണിയ്ക്ക് മാണിയുടെ സഹായം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയില്ലാതെയും ചെങ്ങന്നൂരിൽ ഇടതു മുന്നണി വിജയിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
മാണിയോടുള്ള നിലപാടിൽ മാറ്റമില്ല. ഇടതു മുന്നണിയിൽ ഇപ്പോൾ മാണിയുടെ ആവശ്യമില്ല. മാണിയുമായുള്ള സഹകരണത്തിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടില്ല. സിപിഎമ്മിന് വേണമെങ്കിൽ മാണിയെ ക്ഷണിക്കാമെന്നും കാനം വ്യക്തമാക്കി.