രാജര്‍ഷി പദവിയിലേക്ക് കുമ്മനം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാജര്‍ഷി പദവിയിലേക്ക് കുമ്മനം

ജി കെ സുരേഷ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2018, 11:54 am IST
FacebookTwitterWhatsAppTelegram

കേരള രാഷ്‌ട്രീയത്തിലെ വഴിതെറ്റിവന്ന സൗമ്യ ദീപ്ത മുഖമാണ് കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് കുമ്മനം നിയോഗിക്കപ്പെടുമ്പോള്‍ ഭാരതരാഷ്‌ട്രീയത്തില്‍ അത് കാര്യമായ മാറ്റമുണ്ടാക്കുന്നതല്ല. പക്ഷേ, ആ നിയോഗം ഒരു പ്രതീകമാണ്. ജീവിതത്തിലെ വിലപ്പെട്ടതെല്ലാം വലിച്ചെറിഞ്ഞ് ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി സ്വന്തം ജീവിതം സന്യാസതുല്യം അടിയറവെച്ച സംഘ പ്രചാരകന് കിട്ടുന്ന അംഗീകാരം. അതുകൊണ്ടുതന്നെ കുമ്മനം രാജശേഖരനെ തേടിയെത്തുന്ന ഓരോ പദവിയും ആര്‍.എസ്.എസ്സിന്റെ പ്രചാരകന്മാര്‍ക്കും സംഘ സ്വയംസേവകര്‍ക്കും ലഭിക്കുന്ന അംഗീകാരമാണ്.

രാഷ്‌ട്രീയക്കാരുടെ പതിവായ ജാഡകളോ, ചിരിക്കാത്ത (എയര്‍ പിടിക്കുക എന്ന് പത്രഭാഷ), പറഞ്ഞത് പ്രവര്‍ത്തിക്കാതിരിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയാതിരിക്കുകയും ചെയ്യുന്ന രീതിയായിരുന്നില്ല കുമ്മനത്തിന്റേത്. സാധാരണക്കാര്‍ക്കൊപ്പം തോളില്‍ കൈയിട്ട് അവരുടെ വികാരങ്ങളും വിചാരങ്ങളും അറിഞ്ഞ്, കുടിലും കൊട്ടാരവും ഒരേ മനസ്സോടെ കയറിയിറങ്ങുന്ന കുമ്മനത്തിന്റെ രീതി രാഷ്‌ട്രീയക്കാരുടേതുമായിരുന്നില്ല. രാഷ്‌ട്രീയത്തിന് കുമ്മനത്തെപ്പോലെ ഒരാളെ ഉള്‍ക്കൊള്ളുക ബുദ്ധിമുട്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ സത്യസന്ധതയും നിഷ്‌കളങ്കതയും രാഷ്‌ട്രീയത്തിന് അനുസൃതമായിരുന്നില്ല. പ്രത്യേകിച്ചും കേന്ദ്രഭരണം കിട്ടിയതോടെ ഒഴുകിയെത്തിയ ഭൈമീ കാമുകന്മാരുടെ തിരക്കില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന്റെ രീതികള്‍ക്ക് കഴിയുമായിരുന്നില്ല. രാഷ്‌ട്രീയത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പോരാട്ടത്തിന്റെ മുഖം തുറന്ന ഋഷിതുല്യമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.

ദത്തോപാന്ത് ഠേംഗ്ഡിജി സംഘപ്രചാരകനായി കേരളത്തിലെത്തുമ്പോള്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്ന് വീറോടെ മുദ്രാവാക്യം വിളിച്ച സി.പി.എംകാര്‍ക്കു മുന്നില്‍ കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ പ്രതീകമാണ് കുമ്മനം. നിലയ്‌ക്കല്‍ മുതല്‍ ആറന്മുള വരെയുള്ള ഹിന്ദു മുന്നേറ്റങ്ങളുടെയും സമരങ്ങളുടെയും നടുനായകത്വം വഹിച്ച കുമ്മനം സജീവരാഷ്‌ട്രീയത്തില്‍ നിന്ന് ഭരണതലത്തിലേക്ക് നീങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഒരു പോരാളിയെ മാത്രമല്ല, പോരാട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് ചിന്തിയ ചോര ശ്രദ്ധിക്കാതെ സാധാരണക്കാര്‍ക്കൊപ്പം നിന്ന പോരാട്ടത്തിന്റെ ക്ഷാത്രവീര്യത്തെയാണ്.

പ്രധാനമന്ത്രി വരുമ്പോള്‍ പോലും സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ കുമ്മനത്തിന് ക്ഷണക്കത്ത് പോലും കൊടുക്കാത്ത ധാര്‍ഷ്ട്യ രാഷ്‌ട്രീയത്തിന്റെ പ്രതീകമായ പിണറായിയുടെ മുഖത്തുള്ള ഒരടി കൂടിയാണ് പ്രോട്ടോക്കോളില്‍ മുകളിലുള്ള കുമ്മനം. അദ്ദേഹം പക്ഷേ, അതൊന്നും കാട്ടില്ല. കാരണം അത് അദ്ദേഹത്തിന്റെ, വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ രീതിശാസ്ത്രമല്ല. തീര്‍ച്ചയായും മിസോറം രാജ്ഭവന് കുമ്മനം ഒരു പുതിയ അനുഭവമായിരിക്കും. ഏഴുതിരിയിട്ട നിലവിളക്കു പോലെ ഐശ്വര്യത്തിന്റെയും കുലീനതയുടെയും പ്രതീകമായി അദ്ദേഹം ശോഭിക്കും. രാജര്‍ഷിക്ക് തുല്യമായ ആ ലളിതജീവിതം സൃഷ്ടിക്കുന്നത് ഒരു പുതിയ മാതൃകയായിരിക്കും. സംഘപ്രചാരകന്റെ നിഷ്ഠാപൂര്‍ണ്ണമായ ലളിതജീവിതത്തിന്റെ, ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും മാതൃക.

Share6381TweetSendShare

More News from this section

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Latest News

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies