ധനുഷ് ഒരുങ്ങുന്നു : ശത്രുവിന്റെ നെഞ്ചു തകർക്കാൻ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ധനുഷ് ഒരുങ്ങുന്നു : ശത്രുവിന്റെ നെഞ്ചു തകർക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2018, 01:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ ആർട്ടിലറി ഗൺ ധനുഷ് എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കി സേനയിലേക്ക്. ബോഫോഴ്സ് തോക്കിന്റെ ആധുനീകരിച്ച രൂപമായ ധനുഷ് ഉടൻ തന്നെ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് ‌റിപ്പോർട്ട്.

കഴിഞ്ഞ മെയ് 31 മുതൽ ജൂൺ 7 വരെ പൊഖ്രാൻ മരുഭൂമിയിലാണ് ധനുഷിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണം നടന്നത്. ആറു തോക്കുകൾ മൊത്തം 301 റൗണ്ടുകൾ വെടിവെപ്പ് നടത്തി. ധനുഷിന്റെ ആദ്യ ഘട്ട പരീക്ഷണം 2016 ജൂലൈയിലും രണ്ടാം ഘട്ടം അതേവർഷം തന്നെ ഒക്ടോബറിലും നടന്നിരുന്നു.

സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അവസാന ഘട്ട പരിശോധനയ്‌ക്ക് ശേഷം ധനുഷ് കൂടിയ തോതിൽ ഉത്പാദിപ്പിക്കും. ഇപ്പോൾ പരീക്ഷണത്തിനുപയോഗിച്ച ആറു തോക്കുകൾക്കു പുറമേ ഈ വർഷം തന്നെ പന്ത്രണ്ട് തോക്കുകൾ കൂടീ നൽകുമെന്നും ഓർഡനൻസ് ഫാക്ടറി ബോർഡ് പി‌ആർഒ അറിയിച്ചു.

ബോഫോഴ്സ് തോക്കിന്റെ തദ്ദേശ മറുപടിയാണ് ധനുഷ് . എന്നാൽ ബോഫോഴ്സിനേക്കാൾ 11 കിലോമീറ്റർ കൂടുതൽ ദൂരപരിധിയുണ്ട് . 38 കിലോമീറ്റർ അകലേക്ക് ധനുഷിന്റെ തീയുണ്ടകൾ ചെന്നെത്തും.ജബല്പൂരിലെ ഓർഡിനനസ് ഫാക്ടറിയാണ് ധനുഷ് നിർമ്മിച്ചത് .ബോഫോഴ്സിനൊപ്പം കരാറനുസരിച്ച് ഇന്ത്യയ്‌ക്ക് ലഭിച്ച സാങ്കേതിക വിദ്യയാണ് ധനുഷ് ആർട്ടിലറിയുടെ നട്ടെല്ല്.

ബോഫോഴ്സ് തോക്കുകൾ വാങ്ങിയപ്പോഴുള്ള കരാർ പ്രകാരം ഭാഗികമായി ലഭിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് ധനുഷ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. പതിനാല് കോടി വിലയുള്ള ധനുഷിന് വിദേശ രാജ്യങ്ങളുടെ ആധുനിക യന്ത്രത്തോക്കുകളോട് കിടപിടിക്കാൻ കഴിയുന്ന സവിശേഷതകളുണ്ട് .

ബോഫോഴ്സ് തോക്കുകൾക്ക് പകരമായി 155 മില്ലിമീറ്റർ/ 45 കാലിബർ തോക്കുകൾക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ കാത്തിരിപ്പിനാണ് ധനുഷിന്റെ വരവോടെ വിരാമമായത്. ഇടക്കാലത്ത് ഇത് സംബന്ധിച്ച് ഇസ്രയേലി കമ്പനിയുമായി കരാറിന് ശ്രമിച്ചെങ്കിലും വിജയത്തിലെത്തിയിരുന്നില്ല . തുടർന്നാണ് പുതിയ യന്ത്രത്തോക്കുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള തീരുമാനം ഉണ്ടായത് .

വ്യത്യസ്ത കാലാവസ്ഥകളിൽ നടത്തിയ ധനുഷിന്റെ പരീക്ഷണം പൂർണവിജയമായിരുന്നു സിക്കിമിലും പൊഖ്രാനിലുമായിരുന്നു പരീക്ഷണം നടത്തിയത്. കരസേനയിൽ നിലവിലുള്ള യന്ത്രത്തോക്കുകളേക്കാൾ വളരെയധികം ആധുനിക സവിശേഷതകൾ ധനുഷിനുണ്ട്.

പൂർണമായും സ്വയം നിയന്ത്രിത ആയുധം നിറയ്‌ക്കൽ ശേഷിയുള്ള ധനുഷിന്റെ നിർമ്മാണത്തോടെ ദീർഘദൂര യന്ത്രത്തോക്കുകളുടെ കാര്യത്തിൽ ഭാരതം ലോക ഭൂപടത്തിൽ തന്റെതായ സ്ഥാനം നേടിയിരിക്കുകയാണ് .

Share4482TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies