കൊച്ചി: നടിക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കി ഫെഫ്ക. ആഷിക് അബുവിനെതിരെ അച്ചടക്ക നടപടി ഇല്ല. സംഘടനയിൽ പാലിക്കേണ്ട നടപടികൾ പാലിക്കണം. നിലപാട് വിശദീകരിക്കാൻ ഇനിയും അവസരം ഉണ്ട്. താരസംഘടനയുടെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും അമ്മയുടെ ഭാരവാഹികളുമായി ആവശ്യമെങ്കിൽ നേരിട്ട് ചർച്ച ചെയ്യുമെന്നും ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമായതോടെ താരസംഘടനയായ അമ്മ സമ്മർദ്ദത്തിലാണ്. രാജി വെച്ച നടിമാർക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്ത് വന്നതോടെ താൻ സംഘടനയിലേക്ക് ഇല്ലെന്ന് ദിലീപ് ഇന്നലെ അറിയിച്ചിരുന്നു. മോഹന്‍ലാൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മയുടെ ജനറൽ ബോഡിയോഗം വീണ്ടും ചേരുമെന്ന് ഇടവേള ബാബു പറഞ്ഞു.