യാ മോനേ..ഇറ്റ്‌സ് നോട്ട് വിന്റേജ് ആർസിബി, ഐപിഎൽ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിൽ ബെംഗളൂരു പ്ലേ ഓഫിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യാ മോനേ..ഇറ്റ്‌സ് നോട്ട് വിന്റേജ് ആർസിബി, ഐപിഎൽ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിൽ ബെംഗളൂരു പ്ലേ ഓഫിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 12:36 am IST
Facebook
Twitter
WhatsAppTelegram

ഓരോ പന്തിലും ആവേശം അല തല്ലിയ മത്സരത്തിൽ ചെന്നൈയെ 27 റൺസിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച് ആർ.സി.ബി. ക്രിക്കറ്റ് പണ്ഡിതർ എഴുതി തള്ളിയ ആർ.സി.ബി തുടർച്ചയായ ആറു മത്സരം ജയിച്ചാണ് പുതിയ ചരിത്രം നെയ്തത്. 27 റൺസിനായിരുന്നു ഫാഫിന്റെ സംഘത്തിന്റെയും ജയം. തുടർച്ചയായ ആറ് മത്സരം ജയിച്ചാണ് ആർസിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് ആർസിബി ബൗളർമാർ മത്സരം തങ്ങൾക്ക് അനുകൂലമാക്കിയത്. 219 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം 191 റൺസിൽ അവസാനിച്ചു. കൊൽക്കത്ത നൈറ്റ് റേഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിന് യോഗ്യത നേടിയ മറ്റു ടീമുകൾ.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആർസിബി ബൗളർമാർ തുടങ്ങിയത്. നായകൻ ഋതുരാജിനെ(0) ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഗ്ലെൻ മാക്‌സ്വെൽ പുറത്താക്കി. വൺഡൗണായെത്തിയ ഡൗരിൽ മിച്ചലും(4) മികച്ച പ്രകടനം പുറത്തെടുക്കാനാതെ മടങ്ങി. രചിൻ രവീന്ദ്ര- അജിങ്ക്യാ രഹാനെ സഖ്യമാണ് ചെന്നൈയുടെ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 66 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. രഹാനെയെ(33) പുറത്താക്കി ഫെർഗ്യൂസണാണ് ഈ കൂട്ട്‌കെട്ട് പൊളിച്ചത്.

പിന്നാലെ രചിനും(61) മടങ്ങി. താരത്തെ ദിനേശ് കാർത്തിക് റണ്ണൗട്ടാകുകയായിരുന്നു.
-ഒരറ്റത് വിക്കറ്റ് വീണ് പതറിയ ചെന്നൈയെ ക്രീസിൽ ഒന്നിച്ച രവീന്ദ്ര ജഡേജയും (42), മഹേന്ദ്ര സിംഗ് ധോണിയും (25) ചേർന്ന് കരകയറ്റി. കൂട്ടുക്കെട്ട് ശക്തമായതോടെ ആർ.സി.ബി ഭയന്നു. അവസാന ഓവറിൽ ആദ്യ പന്തിൽ 110 മീറ്ററിന്റെ സിക്സർ പറത്തിയ ധോണിയ അടുത്ത പന്തിൽ പുറത്താക്കി യഷ് ദയാലാണ് ആർ.സി.ബിയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്. ശിവം ദുബൈ(7), മിച്ചൽ സാന്റനർ(3) എന്നിവർ സിഎസ്‌കെ നിരയിൽ നിറം മങ്ങി.

ആർസിബിക്കായി നാല് ഓവറിൽ 42 റൺസ് വഴങ്ങി യഷ് ദയാൽ 2 വിക്കറ്റ് വീഴ്‌ത്തി. ഗ്ലെൻ മാക്‌സ്വെൽ, മുഹമ്മജ് സിറാജ്, ലോക്കീ ഫെർഗുസൻ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

 

Tags: playoffRoyal Challengers Bengaluru
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies