Vehicle

ദേശ് കേ ഡ്യൂട്ടി സബ് സേ പെഹലേ… ഹ്യൂണ്ടായ് പരസ്യം ശ്രദ്ധേയമാകുന്നു

Published by
Janam Web Desk

വിജയകരമായ 20ാം വര്‍ഷത്തില്‍ ഹ്യുണ്ടായ് പുറത്തിറക്കിയ പരസ്യം ശ്രദ്ധേയമാകുന്നു. രാജ്യത്തെ സൈനികര്‍ക്കുള്ള ആദരമെന്ന രൂപത്തിലാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. ഈ മാസം 17ന് പുറത്തിറക്കിയ പരസ്യം യൂട്യൂമില്‍ വലിയ ജനപ്രീതിയാണ് നേടിയെടുത്തിരിക്കുന്നത്. മൂന്നു ദിവസം കൊണ്ട് മൂന്നര കോടിയോളം ജനങ്ങളാണ് പരസ്യം കണ്ടത്. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന കമ്പനിയാണ് ഹ്യൂണ്ടായ്.

ഇന്ത്യന്‍ സൈനികരെയും അവരുടെ സേവനത്തെയും ഏറെ പ്രശംസിച്ചു കൊണ്ടുള്ളതാണ് പരസ്യം. രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന സൈനികര്‍ എല്ലാകാര്യത്തിലും മുന്‍ഗണന അര്‍ഹിക്കുന്നുവെന്ന് പരസ്യത്തിലൂടെ ഹ്യൂണ്ടായ് കാണിച്ചു തരുന്നു.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥരുമായി സംഭാഷണത്തിലേര്‍പ്പെടുന്നിടത്തു നിന്നാണ് പരസ്യം ആരംഭിക്കുന്നത്. തനിക്ക് ആദ്യം കാര്‍ഗിലിലാണ് പോസ്റ്റിംഗ് ലഭിച്ചതെന്ന് പറയുന്ന മുതിര്‍ന്ന ഓഫീസര്‍, അതിന്റെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വയ്‌ക്കുന്നതാണ് പരസ്യത്തിലുടനീളം ചിത്രീകരിച്ചിരിക്കുന്നത്.

കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്താന്‍ സാധിക്കാത്ത ഉദ്യോഗസ്ഥനെ വഴിയില്‍ വാഹനത്തിലെത്തുന്ന ഒരു വ്യക്തിയാണ് കാര്‍ഗിലില്‍ എത്തിക്കുന്നത്. വാഹനം ഓടിക്കുന്ന വ്യക്തി സ്വന്തം ഇന്റര്‍വ്യു ഉപേക്ഷിച്ചാണ് സൈനികന് കൃത്യ സമയത്ത് എത്തിച്ചേരാനുള്ള സൗകര്യമൊരുക്കുന്നത്. രാജ്യത്തെ സേവിക്കുന്നവരാണ് ആദ്യം സേവിക്കപ്പെടേണ്ടതെന്ന മറുപടിയാണ് വാഹനത്തിന്റെ ഉടമ ഇതിന് നല്‍കുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആ ചടങ്ങിനിടെ അന്നു വാഹനത്തിലെത്താന്‍ സഹായിച്ച വ്യക്തിയെ തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്.

Share
Leave a Comment