Vehicle

രൂപത്തിൽ മാറ്റംവരുത്തി പുതിയ അപ്പാച്ചെ ആർ ടി ആർ 160 4V

ന്യൂ ഡൽഹി: ടി വി എസിൻറെ ഏറ്റവും പുതിയ മോഡലായ അപ്പാച്ചെ ആർ ടി ആർ 160 4V ഇന്ത്യയിൽ അവതരിപ്പിച്ചു. അപ്പാച്ചെ ആർ ടി ആർ 200 4V മോഡലിനോട് സാമ്യം തോന്നുന്ന ഡിസൈനാണ് ടി വി എസ് 160 4Vക്കും കംബനി നൽകിയിരിക്കുന്നത്. ആർ ടി ആർ 160 4V ,ആർ ടി ആർ 160 എഫ് ഐ (ഫ്യുവൽ ഇൻജക്ടറ്റഡ് ) 4V എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളിൽ വാഹനം ലഭ്യമാണ്.


159.7 സി സി സിംഗിൾ സിലിണ്ടർ എൻജിനാണ്‌ വാഹനത്തിൻറെ കരുത്ത്. 16.8 ബി എച്ച് പി 14.8 ന്യൂട്ടൻ മീറ്റർ ഫ്യുവൽ ഇൻജക്ടറ്റഡ്നും 16.5ബി എച്ച് പി 14.8 ന്യൂട്ടൺ മീറ്റർ ബേസ് വേർഷനും ടോർക്ക് നൽകുന്ന എൻജിനിൽ 5 സ്‌പീഡ്‌ ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ് ഇടം നേടിയിരിക്കുന്നത്.

ഫ്രണ്ടിലും ബാക്കിലും ഡിസ്ക് ബ്രേക്ക് കൂടാതെ ഡിജിറ്റൽ സ്‌പീഡ്‌ മീറ്ററും വാഹനത്തിന്റെ എടുത്തുപറയാവുന്ന സവിശേഷതകളിൽ ഒന്നാണ്റേസിംഗ് റെഡ്,മെറ്റാലിക് ബ്ലൂ,നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്. വാഹനത്തിൻറെ പതിപ്പുകളുടെ അടിസ്ഥാനത്തിൽ 81,490 രൂപ മുതൽ 89,990 രൂപ വരെയാണ് ഡൽഹി എക്സ്.ഷോറൂം വില.

139 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close