ചിക്കാഗോ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യത്യസ്തമായൊരു പിറന്നാൾ ആശംസ . സ്കൈ ഡൈവിംഗ്താരം ശീതൾ മഹാജനാണ് പതിമൂവായിരം അടി ഉയരത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് പിറന്നാളാശംസ നേർന്നത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാളാശംസകൾ എന്നെഴുതിയ പ്ളക്കാർഡ് പിടിച്ചാണ് ശീതൾ ആശംസ നേർന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കട്ടെയെന്നുള്ള ആശംസകളും ശീതൾ നേർന്നു. സ്കൈഡൈവിംഗ് സഹതാരമായ സുദീപ് കോഡാവതിക്കൊപ്പമാണ് ശീതൾ പറന്നത്.
https://www.youtube.com/watch?v=-TJYTC_QmI8&feature=youtu.be
ലോകത്തെ അറിയപ്പെടുന്ന സ്കൈഡൈവിംഗ് താരമാണ് പൂനെക്കാരിയായ ശീതൾ മഹാജൻ.ഇതുവരെ 650 ഓളം സ്കൈ ഡൈവിങുകളാണ് ശീതൾ നടത്തിയിട്ടുള്ളത്.ഉത്തരധ്രുവത്തില്‍നിന്ന് സ്കൈ ഡൈവിങ് നടത്തുന്ന ആദ്യവനിതയെന്ന റെക്കോഡും ശീതളിന് സ്വന്തമാണ്.
സ്കൈ ഡൈവിങിനെ വിവാഹ അവസരത്തിലും ശീതൾ മാറ്റി നിർത്തിയില്ല ഫിന്‍ലന്‍ഡില്‍ സോഫ്റ്റ് വെയര്‍ എഞ്ജിനീയറായ വൈഭവ് റാണെയെ വിവാഹം കഴിച്ചത് അറുനൂറ് അടി ഉയരത്തിൽ ഹോട്ട് എയർ ബലൂണിൽ വച്ചായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ സാരിയുടുത്ത് ഡൈവിംഗ് നടത്തിയും ശീതൾ ശ്രദ്ധേയയായിരുന്നു. ഉത്തരധ്രുവത്തില്‍നിന്നും ദക്ഷിണധ്രുവത്തില്‍ നിന്നും സ്കൈഡൈവിങ് നടത്തുന്ന ലോകത്തിലെ ആദ്യ വനിതാ താരമെന്ന ബഹുമതിയും 2006ല്‍ ഇവര്‍ സ്വന്തമാക്കി.അഞ്ച് ലോക റെക്കോഡുകള്‍ക്കൊപ്പം പതിനാലു ദേശീയ റെക്കോഡുകളും ശീതളിന്റെ പേരിലുണ്ട്. 2011ലാണ് ശീതളിനെ പദ്മശ്രീ നല്കി രാജ്യം ആദരിച്ചത്.