തിരുവനന്തപുരം ; വയലിനിസ്റ്റ് ബാലഭാസ്ക്കറും,കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ബാലഭാസ്കര്‍, ഭാര്യ, മകള്‍, ഡ്രൈവര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് സൂചന.
നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
തിരുവനന്തപുരം കഴക്കൂട്ടത്തിനു സമീപമായിരുന്നു അപകടം.