കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിരവധി പ്രവാസി അധ്യാപകരുടെ നിയമനം തടഞ്ഞുവെച്ചുകൊണ്ട് സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഉത്തരവ്. അധ്യാപകരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദേശം നല്കി. ഡോക്ടര്‍മാര്‍ നഴ്സുമാര്‍ ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ തസ്തികകളില്‍ ജോലിചെയ്യുന്നവരുടെയും ഡിഗ്രികള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
സിവില്‍ സര്‍വ്വീസ് കമ്മീഷന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ക്കെതിരായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും തെരഞ്ഞെടുക്കുന്ന പ്രവാസി അധ്യാപകരുടെ നിയമനമാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന് തടഞ്ഞുവച്ചിരിക്കുന്നത്.
പ്രൊഫഷണലല്ലാത്തവര് മുന്‍കാലങ്ങളില്‍ അധ്യാപനതൊഴിലില് ഏര്‍പ്പെട്ടിരുന്നതിനാലാണ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നിട്ടു പോലും പല പ്രവാസികളെയും ജോലിയില്‍ നിയമിക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന് വിസമ്മതിച്ചത്.
വിവിധ മന്ത്രാലയങ്ങളിലായി സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരികയാണ്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.