കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് അവധി കഴിഞ്ഞെത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നിര്‍ദേശം.
ഇന്ത്യ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്ന തൊഴിലാളികളെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഇത് സ്വദേശികളും വിദേശികളുമായ തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്നും ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യവകുപ്പ് നിര്‍ദ്ദേശിച്ചു.