കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രൂപീകരിച്ച, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ രെജിസ്ട്രേഡ് അസോസിയേഷന് ഫിറാ കുവൈറ്റ് വിദേശകാര്യമന്ത്രിക്ക് പരാതി നല്കി. രജിസ്ട്രേഷന് ഉള്ള പ്രവാസിസംഘടനകളെ എമ്പസിയുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെയാണ് 25 ഓളം സംഘടനകള്‍ ചേര്‍ന്ന് സുഷമാസ്വരാജിന്റെ ഓഫീസിന് പരാതി കൈമാറിയത്. ഫിറ കണ്‍വീനര്‍മാരും ലോക കേരള സഭാംഗങ്ങളുമായ ബാബു ഫ്രാന്‍സിസിന്റെയും ലാലിന്റേയും നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ മുന്നോട്ട് പോകുന്നത്. ഫിറ സെക്രട്ടറി ഡാര്വിന് പിറവമാണ് ഡല്‍ഹിയില്‍ പരാതികള്‍ സമര്‍പ്പിച്ചത്. എന്‍ കെ പ്രേമചന്ദ്രന് എം പി യ്ക്കും ശശി തരൂര്‍ എം പിക്കും കോപ്പികള്‍ നല്‍കുകയും എല്ലാ പിന്തുണയും അവര്‍ ഉറപ്പു നല്കുകയെ ചെയ്തുവെന്ന് ഫിറ ഭാരവാഹികള്‍ അറിയിച്ചു.