കുവൈറ്റ് സിറ്റി : കുവൈറ്റില്‍ സംഗീത മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കലാ-സാംസ്കാരിക സംഘടനയായ ഭാരതീയ സംഗീത സഭ നവരാത്രി മ്യൂസിക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 11ന് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മ്യൂസിക് ഫെസ്റ്റിവല്‍ 19നാണ് സമാപിക്കുന്നത്. 50ഓളം സംഗീതപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന പരിപാടികള്‍ അബ്ബാസിയ, മംഗഫ്, സാല്‍മിയ എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
വയലിന് വിദ്വാന് ബാലമുരളി, മൃദംഗ കലാകാരന്മാരായ സനീഷ് നാരായണന്, അരുണ്‍ രാഗമാലിക, ഹരിലാല്‍, ഗഡം ആര്‍ട്ടിസ്റ്റ് ശ്രീരാജ് എന്നിവരാണ് പക്കവാദ്യങ്ങള്ക്ക് അകമ്പടിയേകുന്നത്. പരിപാടിയുടെ സമാപനം സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വൈകുന്നേരം 5ന് നടക്കും.