Business

സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിന് വര്‍ഷം തോറും 18 ശതമാനം വര്‍ദ്ധനവ്

ഇന്ത്യയുടെ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വര്‍ഷംതോറും 18 ശതമാനം ആണ് ഉയരുന്നത്.അതായതു യു എസ് എ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തില്‍. എല്ലാ വര്‍ഷവും സൗന്ദര്യ സംരക്ഷണത്തിനായി ഏകദേശം 80,000 കോടി രൂപ ഇന്ത്യക്കാര്‍ ചിലവാക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഭാരം കുറയ്ക്കാനും മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ആരംഭിക്കുന്ന സംരംഭങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു. അതിനാല്‍ തന്നെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗന്ദര്യ സംരക്ഷണത്തിനായി രാജ്യത്ത് ചിലവാക്കുന്ന സംഖ്യ മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇവയോടൊപ്പം തന്നെ ഇന്ത്യയില്‍ ഭക്ഷണ ശൈലി രോഗങ്ങളും ഉയരുന്നുണ്ട്. പ്രമേഹം പോലുള്ള ന്യൂറോപ്പതി പ്രശ്‌നങ്ങല്‍ കൊണ്ടു വരുന്ന രോഗങ്ങളും വര്‍ദ്ധിക്കുന്നു. വിവിധ രോഗങ്ങളുടെ ശമനത്തിനായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളും സംഖ്യയുടെ പരിധി ഉയര്‍ത്തുന്നു.

90 കളില്‍ ആണ് സൗന്ദര്യ സംരക്ഷണ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ ഇത്ര ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയത്. 1991 ല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ ആരംഭിച്ചു. ഈ പരിഷ്‌കരണം വിദേശ കമ്പനികള്‍ക്ക് ഇവിടെ വ്യാവസായികമായി അടിയുറയ്ക്കാന്‍ എളുപ്പമായിത്തീര്‍ന്നു.

എഫ് ടി വി പോലുള്ള ചാനലുകളുടെ പ്രചരണം തിളങ്ങുന്ന ചര്‍മ്മവും ബ്രൗണ്‍ മുടിയും നമുക്ക് പരിചയപ്പെടുത്തി. ബോട്ടോക്‌സ് പോലുള്ള പ്രായത്തെ പിടിച്ചു നിറുത്തുന്ന ഹോര്‍മോണുകളുടെ ഉപയോഗം വര്‍ദ്ധിച്ചു. മേബലൈന്‍, എല്‍ലീ തുടങ്ങിയ ബ്രാന്‍ഡുകള്‍, നമ്മുടെ ചര്‍മവും പ്രായവും നിലനിറുത്തണം എന്ന ചിന്തകള്‍ നമ്മളില്‍ ഉണര്‍ത്തി.

1994-ല്‍ സുസ്മിതാ സെന്‍, ഐശ്വര്യ റായ് എന്നിവര്‍ കോര്‍പ്പറേറ്റ് കിരീടമായ മിസ് യൂണിവേഴ്‌സും മിസ്സ് വേള്‍ഡും അണിഞ്ഞു. ഇത് കൂടുതല്‍ വിദേശ സൗന്ദര്യ വര്‍ദ്ധകങ്ങള്‍ ഉപയോഗിക്കാന്‍ നമുക്ക് പ്രേരണ ഉണ്ടാക്കി. ഫലം വന്‍കിട ലോകോത്തര കമ്പനികല്‍ക്ക് ഇന്ത്യയില്‍ ഇടം ലഭിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് ഇടിവും സംഭവിച്ചു.

മൊത്തവ്യാപാരത്തിന്റെ 31 ശതമാനം 2018 ലെ സ്പാ വ്യവസായം നിലനിരുത്തിയതായി സ്പാ അസോസിയേഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തുന്നു. ഇതിന്റെ വളര്‍ച്ചാനിരക്കും ദിവസേന വര്‍ദ്ധിക്കുകയാണ്.

86 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close