അബുദാബി: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരേ അബുദാബി പൊലീസ് വീണ്ടും രംഗത്ത്. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും, മൊബൈല്‍ ഫോണില്‍ മഴ പകര്‍ത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നുമാണ് പൊലീസിന്റെ ഓര്‍മ്മപ്പെടുത്തല്‍. 800 ദിര്‍ഹം പിഴയും നാല് ബ്ളാക്ക് പോയിന്റും ശിക്ഷ ലഭിക്കുന്ന കുറ്റമാണതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. മഴ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിവായത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഓര്‍മ്മപ്പെടുത്തലുമായി അബുദാബി പൊലീസ് രംഗത്തെത്തിയത്.