പുതിയ നിഞ്ച ZX-6R ബൈക്കിന്റെ പ്രീബുക്കിംഗ് കവാസാക്കി ആരംഭിച്ചു. ഒക്ടോബര്‍ 31 മുതല്‍ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു. ഒന്നരലക്ഷം രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് മോഡല്‍ ബുക്ക് ചെയ്യാം.
2019 ജനുവരിയില്‍ ഇന്ത്യയില്‍ വില്പനയ്ക്കെത്തുമെന്നാണ്പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ജനുവരിയില്‍ കമ്പനി ബൈക്കുകള്‍ കൈമാറും.
വരുംദിവസങ്ങളില്‍ മോഡലിന്റെ വിലയും സാങ്കേതിക വിവരങ്ങളും കമ്പനി പരസ്യപ്പെടുത്തും.
ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 636 സിസി നാലു സിലിണ്ടര്‍ എഞ്ചിനാണ് കവാസാക്കി നിഞ്ച ZX-6R മോഡലിന്. എഞ്ചിന് 128 ബിഎച്ച്പി കരുത്തും 70.8 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.
ഇന്ത്യന്‍ പതിപ്പിലും കാര്യമായ പരിഷ്കാരങ്ങള്‍ കമ്പനി നടപ്പിലാക്കില്ലെന്നാണ് വിവരം. മൂര്‍ച്ചയേറിയ ഹെഡ്ലാമ്പ് ഘടന മോഡലിന്റെ സ്പോര്ടടി ഹൈലൈറ്റ് കാര്യമായി ഉയര്‍ത്തും.
പരിഷ്കരിച്ച ബോഡി ഗ്രാഫിക്സ് ബൈക്കിന്റെ മാറ്റ് കൂട്ടുന്നു. ഉയര്‍ന്ന പിന്‍ഭാഗം മോഡലില്‍ പുതുമയും നല്കുന്നു.
രണ്ടു പവര്‍ മോഡുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, കവാസാക്കി ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയെല്ലാം മോഡലിന്റെ പ്രത്യേകതകളില്‍പ്പെടും.
ഭാരം 196 കിലോ. ഏകദശം 11 ലക്ഷം രൂപയാണ് മോഡലിന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കുന്നത്.