റോയല്‍ എന്‍ഫില്‍ഡിന് വെല്ലുവിളി ഉയര്‍ത്തി ജാവ 300 ബൈക്ക് ഇന്ന് ഇന്ത്യന്‍ വിപണിയില്‍. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ബൈക്ക് ലോഞ്ച് ചെയ്തത്. ക്ലാസിക്, സ്ക്രാബ്ലര്‍, ക്രൂയിസര്‍ എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.
മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണശാലയിലാണ് ബൈക്കുകള്‍ നിര്‍മ്മിച്ചത്.
പഴയ ജാവ ബൈക്കുകളോട് രൂപ സാദൃശ്യമുള്ള ഡിസൈനിലാണ് മഹീന്ദ്രയ്ക്ക് കീഴില്‍ ജാവ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.
ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിളിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്.
ഇന്ത്യന്‍ ജാവയുടെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 293സിസി സിംഗിള്‍ സിലിന്‍ണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇന്ത്യന്‍ ജാവയ്ക്ക് കരുത്തേകുക. 27 ബിഎച്ച്പി പവറും 28എന്‍എം ടോര്‍ക്കുമേകുന്ന എന്‍ജിനാണ്. 6 സ്പീഡാണ് ഗിയര്‍ ബോക്സിനുള്ളത്.
1.5 ലക്ഷം ആണ് വില പ്രതീക്ഷിക്കുന്നത്.