ടാറ്റയുടെ ഹാരിയര്‍ ജനുവരി 20ന് വിപണിയില്‍

ടാറ്റയുടെ മസില്‍മാന്‍ ഹാരിയര്‍ ജനുവരി 20ന് വിപണിയിലെത്തും. ലോകോത്തര നിലവാരമുള്ള ഡാഷ്‌ബോര്‍ഡ്, ക്രോം ആവരണമുള്ള എസി വെന്റുകള്‍, ജെബിഎല്‍ ശബ്ദ സംവിധാനവും ആരാധകര്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം.
നൂതന സാങ്കേതിക വിദ്യയാല്‍ ഒഴുകി നീങ്ങുന്ന അനുഭൂതി ഹാരിയര്‍ നല്‍കുമെന്ന് ടാറ്റ ഉറപ്പുനല്‍കുന്നു.
ഫ്‌ളോട്ടിങ്ങ് ഐലന്റ് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റമാണ് ഹാരിയറില്‍.
വിസ്റ്റിയോണ്‍ നിര്‍മ്മിത 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലിനെ വ്യത്യസ്തമാക്കുന്നു. നാലു സ്പീക്കറുകളും 4 ട്വീറ്ററുകളും ഒരു സബ്‌വൂഫറും അടങ്ങിയതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ഡാഷ്‌ബോര്‍ഡിന് ഒത്ത നടുവിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മിറര്‍ലിങ്ക്, ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഹാരിയര്‍ അവകാശപ്പെടും.
ടാറ്റ ശ്രേണിയിലെ ഏറ്റവും ബൂട്ട് സ്‌പേസ് ഹാരിയര്‍ക്കുള്ളതാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടും റേഞ്ച് റോവര്‍ ഇവോഖും പുറത്തുവന്ന D8 പ്ലാറ്റ്‌ഫോമില്‍ നിന്നു വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഹാരിയറിന്റെ നിര്‍മ്മാണം. D8 പ്ലാറ്റ്‌ഫോമില്‍ ഏറിയപങ്കും അലൂമിനിയം നിര്‍മ്മിതമാണ്. എന്നാല്‍ ടാറ്റയുടെ ഒമേഗ പ്ലാറ്റ്‌ഫോമില്‍ സ്റ്റീല്‍ ഘടകങ്ങള്‍ക്കാണ് പ്രാതിനിധ്യം.
ഹെഡ്‌ലാമ്പ് ഘടനയാണ് ഹാരിയര്‍ ഡിസൈനില്‍ മുഖ്യം.
ഹാരിയറിന്റെ എഞ്ചിന് 140 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും.
ക്രൈയോട്ടെക് എഞ്ചിനെന്നാണ് യൂണിറ്റിന് ടാറ്റ നല്‍കിയിരിക്കുന്ന പേര്.
ആറു സ്പീഡ് ഗിയര്‍ബോക്‌സ് ടാറ്റ ഹാരിയര്‍ വാഗ്ദാനം നല്‍കുന്നുണ്ട്. നാലു ഡ്രൈവ് മോഡുകള്‍ ഉണ്ട്.
പൂനെയില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ മോട്ടോര്‍സിന്റെ ഡിസൈന്‍ സ്റ്റുഡിയോയാണ് ഹാരിയറിന്റെ രൂപകല്‍പനയ്‌ക്ക് പിന്നില്‍.
ഹാരിയറിന്റെ പ്രീബുക്കിംഗ് ടാറ്റ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിരത്തിലെ എസ്യുവികള്‍ക്ക് ഹാരിയര്‍ പുതിയ മാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.