സല്യൂട്ടോ നിരയുമായി വീണ്ടും ഇന്ത്യയില്‍ വിപണി കീഴടക്കാനുറച്ച് യമഹ. യൂണിഫൈഡ് ബ്രേക്കിംഗ് സംവിധാനമെന്ന് (യുബിഎസ്) വിശേഷിപ്പിക്കുന്ന കോമ്പി ബ്രേക്ക്് സംവിധാനം അടിസ്ഥാന ഫീച്ചറായാണ് സല്യൂട്ടിന്റെ രംഗപ്രവേശം.
കോമ്പി ബ്രേക്ക് സംവിധാനത്തില്‍ ഇരു ബ്രേക്കുകളും തമ്മില്‍ ബന്ധപ്പെട്ടിരിക്കും. വാഹനമോടിക്കുന്നയാള്‍ ഒരു ബ്രേക്ക് മാത്രം പിടിച്ചാല്‍ പോലും മുന്‍ പിന് ബ്രേക്കുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.
52,500 മുതലാണ് സല്യൂട്ടോയ്ക്ക് വിപണി വില നിശ്ചയിച്ചിരിക്കുന്നത്. 125 സിസി പതിപ്പിന് 60,500 രൂപയും.
ഒറ്റ സിലിണ്ടറുള്ള 110 സിസി എഞ്ചിനാണ് സല്യൂട്ടോ ആര്‍എക്സ് യുബിഎസ് പതിപ്പില്‍. നാലു സ്പീഡ് ഗിയര്‍ ബോക്സാണ് സല്യൂട്ടില്‍.
എയര്‍ കൂളിംഗ് ശേഷിയുള്ള എഞ്ചിന് 7.5 ബിഎച്ച്പി കരുത്തും 8.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും.
സല്യൂട്ടോ 125 സിസി എഞ്ചിന് 8.3 ബിഎച്ച്പി കരുത്തും 10.1 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.