ഹാന്റ്‌സ്ഫ്രീ ഹെല്‍മറ്റുമായി സ്റ്റീല്‍ബേഡ് വിപണിയില്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഹാന്റ്‌സ്ഫ്രീ ഹെല്‍മറ്റുമായി സ്റ്റീല്‍ബേഡ് വിപണിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2019, 08:18 pm IST
FacebookTwitterWhatsAppTelegram

ബൈക്കോടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ച് അപകടത്തില്‍പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. ഹെല്‍മറ്റ് വെച്ചിരുന്നാലോ ഇത് ഊരി മാറ്റി ഫോണ്‍ എടുക്കുമ്പോഴേക്കും കോള്‍ കട്ടായിരിക്കും. ഇരുചക്രയാത്രക്കാരുടെ സ്ഥിരം വിലാപമാണിത്. ഇത് പരിഹരിക്കാനായാണ് ഹെല്‍മറ്റ് നിര്‍മ്മാതാക്കളായ സ്റ്റീല്‍ബേഡ് രംഗത്തെത്തിയിരിക്കുന്നത്. പുതിയ ‘ഹാന്റ്‌സഫ്രീ’ ഹെല്‍മറ്റുമായി സ്റ്റീല്‍ബേഡ് വിപണിയിലെത്തി.

സ്റ്റീല്‍ബേഡ് SBA-1 HF എന്ന മോഡലാണ് ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നത്. HF എന്നത് ‘ഹാന്റ്‌സഫ്രീ’ യുടെ ചുരുക്കെഴുത്താണ്. 3.5 എംഎം ഓഡിയോ ജാക്ക് വഴി ഫോണ്‍ ഹെല്‍മറ്റില്‍ കണക്ട് ചെയ്യാന്‍ കഴിയും.

‘ഹാന്റ്‌സഫ്രീ’ ഹെല്‍മറ്റുകള്‍ ചുമപ്പ്, കറുപ്പ്, വെള്ള എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുള്ള രണ്ട് സ്പീക്കറുകളാണ് മോഡലിനെ വ്യത്യസ്തമാക്കുന്നത്. ശബ്ദം പ്രതിഫലിക്കാനായി പ്രത്യേക മൈക്രോഫോണുകളും ഉണ്ട്.

പുറത്ത് നിന്നുള്ള ശബ്ദം മൈക്രോഫോണ്‍ പിടിച്ചെടുക്കില്ല. ഫോണ്‍കോള്‍ എടുക്കാനും കട്ട് ചെയ്യാനും പ്രത്യേക ബട്ടനുകള്‍ ഹെല്‍മറ്റിലുണ്ട്. പാട്ട് കേള്‍ക്കാനും ഓഡിയോ ജാക്ക് ഉപയോഗിക്കാം.

സ്റ്റീല്‍ബേഡ് ബേഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2,589 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് പുതിയ ഹെല്‍മറ്റിന്റെ രൂപകല്‍പന. ഡ്രൈവറുടെ ശ്രദ്ധ ഫോണിലേയ്‌ക്കും സംഗീതത്തിലേയ്‌ക്കും വഴി മാറുമ്പോള്‍ നിശ്ചയമായും അത് അപകടങ്ങലുടെ ക്ഷണിച്ചുവരുത്തല്‍ തന്നെയാകും. പിന്നില്‍ വരുന്ന വാഹനങ്ങളുടെ ഹോണോ മറ്റു ശബ്ദങ്ങളോ കേള്‍ക്കാന്‍ പറ്റില്ലെന്നതും ഇതിന്റെ ഒരു ന്യൂനത തന്നെയാണ്.

Share2407TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies