മാരുതി സുസുക്കിയുടെ ജനപ്രിയ കാറുകളിലൊന്നാണ് വാഗൺ ആർ. പുതുവർഷത്തിൽ വാഹന വിപണി പിടിക്കാൻ വാഗണറിന്റെ മൂന്നാം തലമുറയുമായാണ് മാരുതിയുടെ രംഗ പ്രവേശം. ഭാരം കുറച്ച്, ഏറ്റലും പുതിയ ടെക്നോളജികൾ ഉൾപ്പെടുത്തി പുതിയ പ്ലാറ്റ് ഫോമിലാണ് വാഗണർ ആർ എത്തിയിരിക്കുന്നത്.
പുതിയ മാതൃകയിലുള്ള ഹെഡ്‌ലൈറ്റും വീതിയുള്ള ഇന്‍ഡിക്കേറ്ററുകളും പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നു. മാനുവല്‍ പതിപ്പിന് പുറമെ ഓട്ടോമാറ്റിക് പതിപ്പിലും പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും. ടോള്‍ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ ആറിന്. കരുത്തേറിയ 83 പിഎസ് പവര്‍ നല്‍കുന്ന 1.2 ലിറ്റര്‍ എഞ്ചിനിലും 68 പിഎസ് പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ എഞ്ചിനിലുമാണ് വാഗണ്‍ ആര്‍.
മാനുവല്‍ പതിപ്പിന് പുറമെ ഓട്ടോമാറ്റിക് പതിപ്പിലും പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും. രണ്ട് എൻജിൻ ഓപ്ഷനുകളിൽ എത്തിയിരിക്കുന്ന വാഗൺ ആറിന് 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
വാഹനത്തിന് അകത്തും നിരവധി പുതുമകളുമുണ്ട് വാഗൺ ആറിന്. ഫ്‌ളോട്ടിംഗ് ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്‍ഡ് സിസ്റ്റം, താരതമ്യേന വലുപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് പുതിയ അവതരണം.
സുരക്ഷാ സംവിധാനങ്ങളിലും മാരുതി പ്രത്യേകം ശ്രദ്ധചെലുത്തി. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവ പുതിയ വാഗൺ ആറിൽ ഉണ്ട്.
പൂള്‍സൈഡ് ബ്ലൂ, നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളിൽ പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും.















