ദുബായ് കെയേഴ്സിന്റെ പ്രവർത്തനങ്ങൾക്ക് യു എ ഇ യിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് പത്ത് ലക്ഷം ദിർഹം നൽകി.ദുബായിൽ നടന്ന ചടങ്ങിൽ യു.എ.ഇ. എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒയും ഫിനാബ്ലര്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് ദുബായ് കെയേഴ്സ് സി.ഇ.ഒ താരിഖ് മുഹമ്മദ് അല്‍ ഗാര്ഗിന് 10 ലക്ഷം ദിര്‍ഹം കൈമാറി.യുഗാണ്ടയിലെ ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് ഈ തുക ചെലവഴിക്കുക.ശാസ്ത്രം, സാങ്കേതികം, എൻജിനീയറിങ്, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദുബായ് കെയേഴ്സ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.ദുബായ് കെയേഴ്സിന്റെ പ്രവർത്തനങ്ങൾക്ക് യു.എ.ഇ. എക്സ്ചേഞ്ച് 2017-ൽ 100 ലക്ഷം ദിർഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 10 ലക്ഷം കൈമാറിയിരിക്കുന്നത്.