പുതിയ ബലെനോയ്ക്ക് പിന്നാലെ ബലേനോ RS ന്റെ 2019 പതിപ്പ് വിപണിയില്‍. ബലേനോ RS ഫെയ്സ്ലിഫ്റ്റിന് 8.76 ലക്ഷം രൂപ മുതലാണ് വില.
ഗെറ്റപ്പില്‍ ആകെ പരിഷ്കാരവുമായാണ് ബലേനോ Rട ഫെയ്സ് ലിഫ്റ്റ് വില്‍പ്പനക്കെത്തുക. പുതിയ ബംബറുകളും ഫോഗ് ലാമ്പും എയര്‍ വെന്റുകളുമായാണ് പുതിയ പതിപ്പിന്റെ അവതരണം.
അകത്തളത്തില്‍ പുതിയ നിറഭേദങ്ങളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് പുതിയ പതിപ്പിനെ പുതുമയുള്ളതാക്കുന്നത്.
പുറംമോടി പരിഗണിച്ചാല്‍ ബലേനോ ഫെയ്സ് ലിഫ്റ്റിന് മുന്‍ ഭാഗത്ത് വിസ്താരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 3ഡി അവതരണത്തിലുള്ള പുതിയ ഗ്രില്ലുകളും 16 ഇഞ്ച് അലോയ് വീലുകളും മാറ്റങ്ങളില്‍ മുഖ്യമാണ്.
പുതിയ പതിപ്പിന്റെ എഞ്ചിന് 101 ബിഎച്ച്പി കരുത്തും 150 എന്‍ എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് പുതിയ പതിപ്പിലും. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പ് ഇപ്പോ കമ്പനിയുടെ പരിഗണനയില്‍ ഇല്ല.
ഡിസ്ക്ക് ബ്രേക്കാണ് ബലെനോ RS ല്‍. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പാര്‍ക്കിംഗ് സെന്‍സറുകള്‍, പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എന്നിങ്ങനെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
വിപണിയില്‍ ഫോക്സ് വാഗണ്‍ പോളോ GT TSI ആകും ബലേനോ RS ന്റെ എതിരാളി. എന്നാല്‍ കരുത്തിന്റെ കാര്യത്തില്‍ പോളോയെ കടത്തി വെട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.