അബുദാബി മലയാളി സമാജം യു.എ.ഇ ഓപ്പൺ അത്ലറ്റിക് മീറ്റ് മാർച്ച് 15 വെള്ളിയാഴ്ച്ച അബുദാബി കെ.എഫ്.സി പാർക്കിന് എതിർവശത്തുള്ള ദി ഡോം റവ്ദത്ത് സ്റ്റേഡിയത്തിൽ നടക്കും. സ്കൂൾ വിദ്യാർത്ഥികളെയും മുതിർന്നവരെയും പ്രത്യേകം വിഭാഗങ്ങളാക്കി തരം തിരിച്ചാണ് പരിപാടികൾ നടക്കുക. സ്കൂളുകളിൽ നിന്നുള്ള ടീമുകളും മത്സരങ്ങളിൽ പങ്കെടുക്കും. വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ശേഷം രാവിലെ ഒൻപത് മണിയോടെയാണ് മത്സരങ്ങൾക്ക് തുടക്കമാവുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സ്യങ്ങൾ നടക്കുക. കുടുംബങ്ങൾക്കും 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും മീറ്റിൽ പങ്കെടുക്കാമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.സമാജം പ്രസിഡന്റ് ടി.എ.നാസർ, ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, കായിക വിഭാഗം സെക്രട്ടറി ഉമ്മർ നാലകത്ത്, കോഡിനേഷൻ കമ്മറ്റി ചെയർമാൻ ടി.പി.ഗംഗാധരൻ, ട്രഷറർ സാംസൺ, പുന്നൂസ് ചാക്കോ, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻ ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ എന്നിവർ പത്രമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക് 0556014488, 025537600