യുഎഇ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി ഭാഗമായി റണ്‍ ഫോര്‍ ടോളറന്‍സ് എന്ന സന്ദേശം ഉയര്‍ത്തി അഞ്ചു കിലോമീറ്റര്‍ മാരത്തോണ്‍ സംഘടിപ്പിച്ചു

Published by
Janam Web Desk

യുഎഇ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായാണ് റണ്‍ ഫോര്‍ ടോളറന്‍സ് എന്ന പേരിൽ മാരത്തോണ്‍ സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും യുഎഇയില്‍ എത്തിയ തൊഴിലാളികള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. അബുദാബി മുനിസിപ്പാലിറ്റിയും,അബുദാബി പോലീസും, വിപിഎസ് ഹെല്‍ത്ത്‌കെയറും സംയുക്തമായി സംഘടിപ്പിച്ച മാരത്തോണിൽ നൂറ് കണക്കിന്  പേരാണ് പങ്കെടുത്തത്.മാരത്തോൺ  അബുദാബി മുനിസിപ്പാലിറ്റി,അബുദാബി പോലീസ്,  വിപിഎസ് ഹെല്‍ത്ത്‌കെയര്‍, എമിറേറ്റസ് റെഡ് ക്രസന്റ്, സോണ്‍ കോര്‍പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ചെര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. മഫ്‌റഖിലെ അല്‍ ജാബര്‍ മദീനയില്‍നിന്നും ആരംഭിച്ച മാരത്തോണ്‍ മജന്റെ ക്യാംപില്‍ അവസാനിച്ചു. മത്സരവിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി. മാരത്തോണിൽ പങ്കെടുത്തവർക്ക് സൗജന്യ ആരോഗ്യ പരിശോധനയും ഒരുക്കിയിരുന്നു.

Share
Leave a Comment