തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിലെയും,വെബ്സൈറ്റുകളിലെയും സർക്കാർ പരസ്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം .
കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സർക്കാരിനും,ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിർദേശം നൽകിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ചാണ് നടപടി.
പിണറായി സർക്കാരിന്റെ 1000 ദിനങ്ങൾ പൂർത്തിയാക്കിയത് സംബന്ധിച്ച പരസ്യങ്ങളാണ് കെ എസ് ആർ ടി സി ബസുകളിലുള്ളത് .മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഈ പരസ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു.