കോഴിക്കോട് ; മലയാളി സൈനികൻ ചിറാപുഞ്ചിയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. അത്തോളി കുനിയിൽ കടവ് മരക്കാടത്ത് പരേതനായ ഗോപാലന്റെ മകൻ ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്.
മേഘാലയയിലേയ്‌ക്കുള്ള വിനോദ യാത്രയ്‌ക്കിടെ ചിറാപുഞ്ചിയിലെ ലിംഗ്സിയാർ വെളളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിക്കും ഭാര്യ: സജിന. അവന്തിക, അനന്തു എന്നിവരാണ് മക്കൾ .















