വാഹന വിപണി കീഴടക്കി മുന്നേറുകയാണ് ടാറ്റയുടെ ഏറ്റവും പുതിയ എസ്യുവിയായ ഹാരിയര്‍.ഇത് വരെ പുറത്തിറങ്ങിയിട്ടുള്ള ടാറ്റയുടെ വാഹനങ്ങളില്‍ ഏറ്റവും മികച്ചത് എന്ന വിശേഷണം ഇനി ഹാരിയറിന് സ്വന്തം.
കഴിഞ്ഞ ഒരു മാസത്തെ മാത്രം കണക്ക് പ്രകാരം 2492 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. വിപണിയിലെത്തി ഏതാനും മാസങ്ങള്‍ക്കകം വലിയ മുന്നേറ്റമുണ്ടാക്കാന്‍ ടാറ്റ ഹാരിയറിന് കഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കടുത്ത മത്സരം നടക്കുന്ന എസ്യുവി ശ്രേണിയില്‍ എതിരാളികളായ ജീപ്പ് കോംപസ്,മഹീന്ദ്ര എക്സ്.യു.വി 500 എന്നീ മോഡലുകളെയാണ് മാര്‍ച്ച് മാസത്തെ വില്‍പ്പനയില്‍ ഹാരിയര്‍ പിന്നിലാക്കിയത്.
ഈ വര്‍ഷം ജനുവരിയിലാണ് ഹാരിയര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഒറ്റ നോട്ടത്തില്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളോട് സാദൃശ്യം തോന്നിപ്പിക്കുന്നതാണ് ഹാരിയറിന്റെ രൂപകല്‍പ്പന.ഹെഡ് ലാംപിന് മുകളിലായി ഘടിപ്പിച്ച ഡേ ടൈം റണ്ണിംഗ് ലാംപുകളും ഗ്രില്ലും ലാന്‍ഡ് റോവറിന് സമാനമാണ്.നിലവില്‍ 5 സീറ്ററാണ് ഹാരിയര്‍, എന്നാല്‍ 7 സീറ്റര്‍ പിന്നീട് വന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
കരുത്തും പെര്‍ഫോമന്‍സും ഒത്തിണങ്ങിയ ഹാരിയര്‍ ഏത് തരം റോഡിലും സുഖപ്രദമായ യാത്രയാണ് നല്‍കുന്നത്. ക്രയോടെക് 2.0 ഫോര്‍ സിലിണ്ടര്‍ എഞ്ചിനില്‍ 140 ബിഎച്ച്പിയാണ് ഹാരിയറിന്റെ കരുത്ത്. 350 എന്‍എം ടോര്‍ക്കിനൊപ്പം 6 സ്പീഡ് ഗിയര്‍ബോക്സും കമ്പനി നല്കിയിരിക്കുന്നു.16.7 കിലോ മീറ്റര്‍ മൈലേജാണ് ടാറ്റ അവകാശപ്പെടുന്നത്. 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില.